സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ മ​ടി​ച്ച് സം​ഘ​ട​ന​ക​ൾ
Sunday, June 28, 2020 11:27 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 ഭീ​തി നി​ല​നി​ൽ​ക്കു​ന്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും. ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 സ്ഥി​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്പോ​ൾ പൊ​തു​നി​ര​ത്തു​ക​ളി​ലെ കാ​ഴ്ച്ച​ക​ൾ ഒ​ട്ടും ആ​ശ്വാ​സ​ക​ര​മ​ല്ല.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​വ​രു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ളും പോ​ഷ​ക സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മെ​ല്ലാം ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളി​ലെ കാ​ഴ്ച്ച ഏ​റെ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു.
ഒ​ന്ന​ര മീ​റ്റ​ർ മു​ത​ൽ ര​ണ്ടു മീ​റ്റ​ർ വ​രെ അ​ക​ലം പാ​ലി​ച്ചു​വേ​ണം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ൽ​ക്കേ​ണ്ട​ത്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ല​ന്പു​ർ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​മു​ഖ​ങ്ങ​ളി​ൽ ഏ​ക സു​ര​ക്ഷ മാ​സ്ക്ക് മാ​ത്ര​മെ​ന്ന നി​ല​യി​ൽ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ക​ണ്ട​ത്.
ഇ​തി​ൽ പ​ല​തി​ലും ഉ​ദ്ഘാ​ട​ക​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി​രു​ന്നു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ പി​ന്നെ എ​ന്താ​കു​മെ​ന്ന ചോ​ദ്യം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.
പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ സാ​മൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഡിജിപിയ​ട​ക്കം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.