ക​ബ​ളി​പ്പി​ച്ച​തി​നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Friday, June 5, 2020 11:11 PM IST
പൊ​ന്നാ​നി: ക​ഞ്ചാ​വി​നു പ​ക​രം ക​മ്യൂ​ണി​സ്റ്റ് പ​ച്ച ഉ​ണ​ക്കി കൊ​ടു​ത്ത് ക​ബ​ളി​പ്പി​ച്ച​തി​നു പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ സു​ഹൃ​ത്തി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നാ​ലു​ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ചാ​ലി​ശേ​രി പെ​രി​ങ്ങ​ണൂ​ർ സ്വ​ദേ​ശി മ​ണി​യാ​രം​കു​ന്ന് റി​ൻ​ഷാ​ദി(24)​നെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​യ് ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ അ​മ​ലി​നു ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നാ​യി സു​ഹൃ​ത്ത് കൂ​ടി​യാ​യ കി​ര​ണ്‍ 45,000 രൂ​പ ന​ൽ​കി​യി​രു​ന്നു. അ​മ​ൽ ക​ഞ്ചാ​വി​നു പ​ക​രം ക​മ്യൂ​ണി​സ്റ്റ് പ​ച്ച ന​ൽ​കി കി​ര​ണി​നെ ക​ബ​ളി​പ്പി​ച്ച​തി​നു​ള്ള പ്ര​തി​കാ​രം ചെ​യ്യാ​ൻ കി​ര​ണും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു. അ​മ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും ക​ത്തി കൊ​ണ്ടു ദേ​ഹ​മാ​സ​ക​ലം മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു ക്വാ​റി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. അ​മ​ലി​ന്‍റെ പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 6000 രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം വീ​ട്ടി​ൽ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി നാ​ലു ല​ക്ഷം രൂ​പ ആ​വ​ശ്യ പ്പെ​ടു​ക​യും ചെ​യ്തു.പൊ​ന്നാ​നി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ സി​ഐ മ​ഞ്ജി​ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നാം പ്ര​തി നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
കേ​സി​ൽ 16 പ്ര​തി​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പൊ​ന്നാ​നി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​വി​ഡ് ടെ​സ്റ്റി​നു ശേ​ഷം മ​ഞ്ചേ​രി സ്പെ​ഷ​ൽ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.