വ​ർ​ഷ​കാ​ല ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം: സാ​ദി​ഖ​ലി ത​ങ്ങ​ൾ
Thursday, June 4, 2020 11:04 PM IST
മ​ല​പ്പു​റം: വ​ർ​ഷ​കാ​ല ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ജി​ല്ല​യി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ഉ​ണ്ടാ​യ വ​ർ​ഷ​ക്കാ​ല ദു​ര​ന്ത​ങ്ങ​ളെ കു​റി​ച്ച് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ​രാ​സൂ​ത്ര​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ൾ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു. വി​ദ​ഗ്ധ​രാ​യ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല.
വി​ദ​ഗ്ധ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാം പ്ര​ള​യ​ത്തി​ൽ ഇ​ത്ര​ക​ണ്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ര​ണ്ടു പ്ര​ള​യ​ങ്ങ​ൾ​ക്കു ശേ​ഷ​വും സ​ർ​ക്കാ​ർ അ​ന​ങ്ങാ​തി​രി​ക്കു​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യോ​ട് കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്.ഓ​ഗ​സ്റ്റി​ൽ കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​ത​നു​സ​രി​ച്ച് ദു​ര​ന്തം നേ​രി​ടാ​നും ജ​ന​ങ്ങ​ളോ ബോ​ധ​വ്ത​ക​രി​ക്കാ​നും യാ​തൊ​രു പ​ദ്ധ​തി​യും ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും വ​ലി​യ പ്ര​യാ​സം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.