ഓ​ണ്‍​ലൈ​ൻ പ​ഠ​നം: മ​ങ്ക​ട​യി​ൽ യോ​ഗം ഇ​ന്ന്
Thursday, June 4, 2020 11:01 PM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ തു​ട​രു​ന്ന ഓ​ണ്‍​ലൈ​ൻ​പ​ഠ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ച​ന ന​ട​ത്തു​ന്ന​തി​നും ക്ലാ​സു​ക​ൾ കാ​ണാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു അ​വ​ലോ​ക​ന യോ​ഗം ചേ​രും. രാ​വി​ലെ 11നു ​മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​ഇ​ഒ, ബി​പി​ഒ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ണി​, ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ർ, ബി​ആ​ർ​സി ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.