എ​ട്ടു പേ​ർ രോഗ വി​മു​ക്ത​രാ​യി, 945 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, June 4, 2020 11:01 PM IST
മ​ല​പ്പു​റം: കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ടു പേ​ർ​ക്കു കൂ​ടി രോ​ഗ​മു​ക്തി. മേ​യ് 29 ന് ​രോ​ഗ​ബാ​ധി​ത​നാ​യ ഒ​ഴൂ​ർ ഓ​മ​ച്ച​പ്പു​ഴ സ്വ​ദേ​ശി അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ൻ, മേ​യ് 15 ന് ​വൈ​റ​സ് ബാ​ധി​ത​നാ​യ താ​നൂ​ർ ക​ള​രി​പ്പ​ടി സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​ര​ൻ, മേ​യ് 17 ന് ​രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ചേ​ലേ​ന്പ്ര കൊ​ള​ക്കാ​ട്ട്ചാ​ലി സ്വ​ദേ​ശി മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ, മേ​യ് 23 ന് ​രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ, ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി​നാ​ൽ​പ്പ​ത്തി​യാ​റു​കാ​ര​ൻ, തു​രൂ​ര​ങ്ങാ​ടി പി.​പി. റോ​ഡ് സ്വ​ദേ​ശി ഇ​രു​പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ, മേ​യ് 24 ന് ​രോ​ഗ​ബാ​ധി​ത​യാ​യ പ​ര​പ്പ​ന​ങ്ങാ​ടി അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​നി അ​ഞ്ചു വ​യ​സു​കാ​രി, മേ​യ് 24ന് ​ത​ന്നെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച തു​രു​നാ​വാ​യ വൈ​ര​ങ്കോ​ട് സ്വ​ദേ​ശി അ​റു​പ​തു വ​യ​സു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
ഇ​വ​രെ തു​ട​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി സ്റ്റെ​പ് ഡൗ​ണ്‍ ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 945 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 11,564 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 269 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 257 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 10,642 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,381 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ൽ 88 പേ​രാ​ണ് നി​ല​വി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ രോ​ഗി​ക​ളും പൂ​നെ സ്വ​ദേ​ശി​നി​യാ​യ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി​യും ഉ​ൾ​പ്പെ​ടും. രോ​ഗ​ബാ​ധി​ത​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 148 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 48 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 4,154 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. 424 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.