ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും
Thursday, June 4, 2020 11:01 PM IST
മ​ല​പ്പു​റം: കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​വ​ണ​ക്ക​ല്ല് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​തു സ​മ​യ​ത്തും തു​റ​ക്കു​മെ​ന്ന് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സെ​ക‌്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല ഒ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്നു മു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ ചാ​ലി​യാ​റി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട് .ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ സ്ഥാ​പി​ച്ചു

മ​ല​പ്പു​റം: ക​ള​ക്ട​റേ​റ്റി​ൽ കേ​ര​ളാ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ കാ​ല് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ സ്ഥാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം എ​ൻ.​എം മെ​ഹ്റ​ലി, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ മൂ​ർ​ത്തി, ക​ഐ​സ്എ​സ്എം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ടി നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.