പൊ​ട്ട​ക്കി​ണ​റ്റി​ലെ ദു​രി​തം മ​റി​ക​ട​ന്ന സൗ​ഹൃ​ദ​ത്തി​ന് ശു​ഭാ​ന്ത്യം
Thursday, June 4, 2020 11:01 PM IST
എ​ട​ക്ക​ര: മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ പൊ​ട്ട​ക്കി​ണ​റ്റി​ലെ ഒ​ന്പ​തു മാ​സ​ത്തെ സൗ​ഹൃ​ദ​ത്തി​ന് അ​വ​സാ​ന​മാ​യി. വെ​ള്ള​മി​ല്ലാ​ത്ത മു​പ്പ​ത​ടി​യി​ലേ​റെ ആ​ഴ​മു​ള്ള ഒ​രു പൊ​ട്ട​ക്കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട ഒ​രു നാ​യ​യു​ടെ​യും പൂ​വ​ൻ കോ​ഴി​യു​ടെ​യും സൗ​ഹൃ​ദ​മാ​ണ് കി​ണ​റ്റി​ന് പു​റ​ത്തു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ വേ​ർ​പി​രി​ഞ്ഞ​ത്.
ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഉ​പ്പ​ട കോ​ട്ട​ക്കു​ന്നി​ലെ തെ​ക്കും​പു​റ​ത്ത് ഹ​ഫ്സ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ പൊ​ട്ട​ക്കി​ണ​റ്റി​ൽ അ​ല​ഞ്ഞു ന​ട​ന്ന ഒ​രു നാ​യ വീ​ണ​ത്. നാ​യ​യാ​യ​തി​നാ​ൽ ആ​രും ഇ​തി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല.
ഹ​ഫ്സ​ത്തും അ​യ​ൽ​വാ​സി​യാ​യ ചോ​ലോ​ത്ത് സു​ബൈ​റി​ന്‍റെ ഭാ​ര്യ​യും നാ​യ​യ്ക്ക് കി​ണ​റ്റി​ലേ​ക്ക് തീ​റ്റ കൊ​ടു​ത്തു​തു​ട​ങ്ങി. മൂ​ന്നു​മാ​സം പി​ന്നി​ട്ട​പ്പോ​ൾ ഹ​ഫ്സ​ത്തി​ന്‍റെ പൂ​വ​ൻ കോ​ഴി​യും ഈ ​കി​ണ​റ്റി​ൽ വീ​ണു. ഇ​രു​വ​ർ​ക്കും വീ​ട്ടു​കാ​ർ ഭ​ക്ഷ​ണം കി​ണ​റ്റി​ലേ​ക്കി​ട്ടു ന​ൽ​കി. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ നാ​യ​യും പൂ​വ​ൻ​കോ​ഴി​യും ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി.
പു​റ​ത്തെ​ടു​ക്കും​വ​രെ പൂ​വ​ൻ​കോ​ഴി​യു​ടെ കി​ണ​റ്റി​ലെ സ​വാ​രി നാ​യ​യു​ടെ പു​റ​ത്താ​യി​രു​ന്നു. നാ​യ​യു​ടെ​യും പൂ​വ​ൻ​കോ​ഴി​യു​ടെ​യും കി​ണ​റ്റി​ലെ ദു​ര​വ​സ്ഥ ക​ണ്ട ചാ​ത്തം​മു​ണ്ട​യി​ലെ വ​ലി​യ​വി​ള​യി​ൽ സു​ധീ​ർ സു​ഹൃ​ത്ത് മു​ഖാ​ന്തി​രം നി​ല​ന്പൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ഫോ​ഴ്സ് അം​ഗ​മാ​യ മ​ജീ​ദ് നി​ല​ന്പൂ​രി​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​വ​ർ​ക്ക് ന​ൽ​കി.
സു​ധീ​ർ വി​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ജീ​ദ് ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി നാ​യ​യേ​യും കോ​ഴി​യേ​യും പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. വ​ള​രെ അ​നു​സ​ര​ണ​യോ​ടെ​യാ​ണ് ഇ​രു​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തോ​ട് സ​ഹ​ക​രി​ച്ച​ത്. പു​റ​ത്തെ​ത്തി​യ ഇ​രു​വ​രും ഇ​രു​വ​ഴി​ക​ളി​ലേ​ക്ക് വേ​ർ​പി​രി​ഞ്ഞു. കി​ണ​റ്റി​ല​ക​പ്പെ​ട്ട പൂ​വ​ൻ​കോ​ഴി​യെ ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ നാ​യ ഒ​രി​ക്ക​ൽ​പോ​ലും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് വീ​ട്ടു​ട​മ ഹ​ഫ്സ​ത്ത് പ​റ​യു​ന്നു.