മ​ല​പ്പു​റ​ത്തു 11 പേ​ർ​ക്കു കൂ​ടി കോവിഡ്
Wednesday, June 3, 2020 10:57 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 11 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ർ​ക്കും കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും ജോ​ർ​ദാ​നി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ഒ​രാ​ൾ​ക്കും ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ജി​ല്ല​യി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഇ​വ​ർ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദു​ബാ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി മേ​യ് 23 ന് ​ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലെ​ത്തി​യ മ​ങ്ക​ട ക​ട​ന്ന​മ​ണ്ണ സ്വ​ദേ​ശി​നി മൂ​ന്നു വ​യ​സു​കാ​രി, മേ​യ് 22 ന് ​ദു​ബാ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ലെ​ത്തി​യ പൊ​ൻ​മു​ണ്ടം സ്വ​ദേ​ശി അ​റു​പ​ത്തി​യൊ​ന്നു​കാ​ര​ൻ, മേ​യ് 28 ന് ​ദു​ബാ​യി​ൽ നി​ന്നു വി​മാ​ന​ത്തി​ൽ കൊ​ച്ചി വ​ഴി​യെ​ത്തി​യ പൊ​ന്നാ​നി ഈ​ഴ​വ​ത്തു​രു​ത്തി സ്വ​ദേ​ശി​നി ഇ​രു​പ​ത്തി​യാ​റു​കാ​രി, കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി മേ​യ് 26 ന് ​നാ​ട്ടി​ലെ​ത്തി​യ ഒ​ഴൂ​ർ ഓ​മ​ച്ച​പ്പു​ഴ സ്വ​ദേ​ശി മു​പ്പ​ത്തി​യാ​റു​കാ​ര​ൻ, കു​വൈ​റ്റി​ൽ നി​ന്നു മേ​യ് 27 ന് ​കൊ​ച്ചി വ​ഴി​യെ​ത്തി​യ പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​ന്പ​ത്തി​യേ​ഴു​കാ​ര​ൻ, ജോ​ർ​ദാ​നി​ൽ നി​ന്നു കൊ​ച്ചി വ​ഴി മേ​യ് 22 ന് ​വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ പാ​ണ്ടി​ക്കാ​ട് വെ​ട്ടി​ക്കാ​ട്ടി​രി വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി അ​ന്പ​ത്തി​യെ​ട്ടു​കാ​ര​ൻ, ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മേ​യ് 22 ന് ​സ്വ​കാ​ര്യ ബ​സി​ലെ​ത്തി​യ പോ​രൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം പാ​ല​ക്കോ​ട് സ്വ​ദേ​ശി മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​ൻ, ബം​ഗ​ളൂ​രു​വി​ൽ നി​ന്നു മേ​യ് 15 ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ​ത്തി​യ മാ​റ​ഞ്ചേ​രി മാ​സ്റ്റ​ർ​പ്പ​ടി സ്വ​ദേ​ശി ഇ​രു​പ​തു​കാ​ര​ൻ, ചെ​ന്നൈ​യി​ൽ നി​ന്നു മേ​യ് 19 ന് ​തി​രി​ച്ചെ​ത്തി​യ വേ​ങ്ങ​ര കു​റ്റൂ​ർ പാ​ക്ക​ട്ട​പ്പു​റാ​യ സ്വ​ദേ​ശി മു​പ്പ​ത്തി​നാ​ലു​കാ​ര​ൻ, കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു സ്വ​കാ​ര്യ ബ​സി​ൽ മേ​യ് 21 ന് ​തി​രി​ച്ചെ​ത്തി​യ എ​ട​യൂ​ർ പൂ​ക്കാ​ട്ടി​രി സ്വ​ദേ​ശി ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ, ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ കോ​ഴി​ക്കോ​ട് വ​ഴി മേ​യ് 26 ന് ​തി​രി​ച്ചെ​ത്തി​യ മ​ല​പ്പു​റം മേ​ൽ​മു​റി-27 സ്വ​ദേ​ശി മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ എ​ന്നി​വ​രെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം.
ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.