ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു മോ​തി​രം ന​ൽ​കി ന​വ​ദ​ന്പ​തി​ക​ൾ
Wednesday, June 3, 2020 10:57 PM IST
അ​ങ്ങാ​ടി​പ്പു​റം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വ​നം ചെ​യ്ത റീ​സൈ​ക്കി​ൾ കേ​ര​ള​യി​ലേ​ക്ക് വി​വാ​ഹ മോ​തി​രം ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി അ​ല്ല​ക്കാ​ട് സ​നൂ​പും ഭാ​ര്യ ര​സ്ന​യു​മാ​ണ് വി​വാ​ഹ മോ​തി​രം ന​ൽ​കി​യ​ത്. മോ​തി​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​കെ.​റ​ഷീ​ദ​ലി ഏ​റ്റു​വാ​ങ്ങി.

ആ​രോ​ഗ്യ ജാ​ഗ്ര​താ ലം​ഘ​നം;
പ​ത്തു പു​തി​യ കേ​സു​ക​ൾ

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ 10 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ നാ​ലു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,471 ആ​യി. 5,509 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തു​വ​രെ 2,580 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.