ടോ​റ​സ് ലോ​റി ലൈ​നി​ൽ ത​ട്ടി ഒ​രാ​ൾ ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, June 3, 2020 10:24 PM IST
തി​രൂ​ർ: ടോ​റ​സ് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന എം​സാ​ന്‍റ് ഇ​റ​ക്കു​ന്ന​തി​നി​ടെ ലോ​റി​യു​ടെ ബോ​ഡി ഇ​ല​ക്്ട്രി​ക് ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റു ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​രി​ലെ ചൂ​ര​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ (27)ആ​ണ് മ​രി​ച്ച​ത്.

വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഫൈ​സ​ലി​നാ​ണ് (31) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ര​യോ​ടെ തി​രു​നാ​വാ​യ​ക്ക​ടു​ത്തു കൊ​ട​ക്ക​ൽ ബീ​രാ​ഞ്ചി​റ​യി​ലാ​ണ് അ​പ​ക​ടം. എം​സാ​ന്‍റ് ഇ​റ​ക്കാ​ൻ ലോ​റി​ക്ക് സ​മീ​പം നി​ന്ന ഇ​രു​വ​രും സി​ഗ്ന​ൽ കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ലോ​റി​യു​ടെ ബോ​ഡി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എ​ച്ച്ടി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഇ​രു​വ​രും വാ​ഹ​ന​ത്തി​ൽ സ്പ​പ​ർ​ശി​ച്ചു നി​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം.

ലോ​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും ഷോ​ക്കേ​റ്റി​ട്ടി​ല്ല. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഇ​രു​വ​രെ​യും കൊ​ട​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ഹ​മ്മ​ദ്് ബ​ഷീ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​രി​ച്ചു. ഫൈ​സ​ലി​നെ ഉ​ട​ൻ ത​ന്നെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.