ഉള്ളിലൊരു മാന്പൂ വസന്തം; ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ല​പ്പു​റ​ത്തേ​ക്ക് വീണ്ടും
Tuesday, June 2, 2020 11:28 PM IST
എം.​പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ ക​ള​ക്ട​റാ​യി നി​യ​മി​ത​നാ​യ​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ. ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മാ​ണു മ​ല​പ്പു​റം. 2014-ൽ ​സ​ബ് ക​ള​ക്ട​റാ​യി ആ​ദ്യം ജോ​ലി നോ​ക്കി​യ​തും ഇ​വി​ടെ ത​ന്നെ. അ​ന്നു താ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന മാ​വി​ൻ തൈ ​ക​ള​ക്ട​റേ​റ്റ് വ​ളി​പ്പി​ൽ ന​ട്ടു.
വ​ലു​താ​യ മാ​വി​ന്‍റെ ചി​ത്രം അ​വി​ടുത്തെ സ്നേ​ഹി​ത​ർ എ​നി​ക്കു വാ​ട്സ് ആ​പ്പി​ൽ അ​യ​ച്ചു ത​ന്നു. ചി​ത്രം ക​ണ്ട​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​ം തോ​ന്നി. മ​ല​പ്പു​റ​ത്തേ​യ്ക്കു വരാന്‌ ത​യാ​റെ​ടു​ക്കു​ന്ന തി​ര​ക്കി​നി​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ലും ജ​ന​പ്ര​തി​നി​ധി​യാ​യാ​ലും പൊ​തു​ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന​താ​ണു പ​ര​മ​പ്ര​ധാ​നം. പ്ര​ത്യേ​കി​ച്ചു ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ണ് ക​ള​ക്ട​റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വ്. പാ​വ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ഏ​റ്റ​വും അ​ടു​ത്ത​റി​യാ​ൻ ക​ഴി​യു​ന്നു എ​ന്നു മാ​ത്ര​മ​ല്ല അ​വ​രെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ​ഹാ​യി​ക്കു​വാ​നും സാ​ധി​ക്കു​ന്നു​വെ​ന്ന​താ​ണു അ​തി​ലേ​റെ സ​ന്തോ​ഷം.

ക​ഴ​ക്കൂ​ട്ട​ത്ത് 65 വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു അ​മ്മ പ​ട്ട​യ​ത്തി​നാ​യി ഓ​ഫീ​സി​ൽ വ​ന്നു ക​ണ്ടു. വെ​ള്ളം ക​യ​റി താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു സെ​ന്‍റ് പോ​ലും തി​ക​ച്ചി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണു താ​മ​സി​ക്കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നാ​യി ക​യ​റി​യി​റ​ങ്ങു​ക​യാ​ണെ​ന്നും ക​ര​ഞ്ഞു​പ​റ​ഞ്ഞു. പു​തി​യൊ​ര​പേ​ക്ഷ വാ​ങ്ങി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

പി​ന്നീ​ടു പ​ല ത​വ​ണ ആ ​അ​മ്മ വ​ന്നു ഒ​ന്നും ശ​രി​യാ​യി​ല്ല എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ വേ​ദ​ന​യേ​ക്കാ​ൾ ഏ​റെ അ​രി​ശ​വും തോ​ന്നി. 75 വ​യ​സു​ള്ള ഭ​ർ​ത്താ​വു​മാ​യി ക​ഴി​യു​ന്ന ഇ​വ​ർ​ക്കു പ​ട്ട​യം ല​ഭി​ക്കാ​തി​രി​ക്കാ​ൻ ആ​രൊ​ക്കെ​യോ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​യി. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ലം നേ​രി​ട്ടു പ​രി​ശോ​ധി​ക്കാ​ൻ പോ​യി. അ​പ്പോ​ഴാ​ണു കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട​ത്. സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ത​ന്നെ ശ​രീ​ര​മാ​കെ കൊ​തു​കു​മൂ​ടി. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ത്തു ഒ​രു മേ​ശ​യു​ടെ പു​റ​ത്താ​ണു ര​ണ്ടു​പേ​രും കി​ട​ന്നു​റ​ങ്ങു​ന്ന​ത്. കൂ​ട്ടി​നു തൊ​ട്ട​ടു​ത്ത് ഒ​രു എ​രു​മ​യും ഉ​ണ്ട്. പ​ട്ട​യം ന​ൽ​കാ​തി​രി​ക്കാ​ൻ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ൽ പ​റ​യു​ന്ന​തു ശ​രി​യ​ല്ല.

ഓ​ഫീ​സി​ൽ വ​ന്ന​യു​ട​ൻ ആ ​അ​മ്മ​യ്ക്കു പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ത​ന്‍റെ കൈ​കൊ​ണ്ടു പ​ട്ട​യം കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ​യെ​ന്ന നി​രാ​ശ മാ​ത്ര​മേ തി​രു​വ​ന​ന്ത​പു​രം വി​ടു​ന്പോ​ൾ ബാ​ക്കി​യു​ള്ളൂ എന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.