എ​ടി​എം കൗ​ണ്ട​റിൽ അക്രമം
Monday, June 1, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ടി​എം കൗ​ണ്ട​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് യ​ന്ത്ര​ത്തി​ന് കേ​ടു​വ​രു​ത്തി​യ​താ​യി പ​രാ​തി. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ഴി​ക്കോ​ട് റോ​ഡി​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള എ​ടി​എം കൗ​ണ്ട​റി​നാ​ണ് നാ​ശ​മു​ണ്ടാ​ക്കി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൗ​ണ്ട​റി​ന്‍റെ മു​ൻ​വ​ശ​ത്തെ വ​ലി​യ ചി​ല്ലി​ന്‍റെ പ​കു​തി​യോ​ളം ത​ക​ർ​ന്നു. അ​ക​ത്ത് യ​ന്ത്ര​ത്തി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്. യ​ന്ത്രം കേ​ടു​വ​രു​ത്തി​യ മ​നോ​വൈ​ക​ല്യ​മു​ള്ള യു​വാ​വി​നെ പോ​ലീ​സ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ങ്കി​ലും പി​ന്നീ​ട് ചി​കി​ത്സ​ക്കാ​യി വീ​ട്ടു​കാ​ർ​ക്കൊ​പ്പം വി​ട്ടു.