ശി​ലാ​വി​ഗ്ര​ഹ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​താ​യി പ​രാ​തി
Monday, June 1, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് പു​രാ​ത​ന ക​ള​രി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കാ​വി​ലെ നാ​ഗ ശി​ലാ വി​ഗ്ര​ഹ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​താ​യി പ​രാ​തി. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നും വി​ഗ്ര​ഹ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ള​രി​യു​ടേ​യും കാ​വി​ന്‍റെ​യും ജീ​ർ​ണോ​ദ്ധാ​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് നാ​രാ​യ​ണ​ൻ ക​ള​രി​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​യോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളും നാ​ട​ൻ​ക​ല​ക​ളും പ​രി​ശീ​ലി​പ്പി​ക്കു​ന്ന ക​ള​രി​യാ​ണ് ഇ​ത്. ക​ള​രി​യോ​ട് ചേ​ർ​ന്നു​ള്ള കാ​വി​ൽ വി​ള​ക്ക് വെ​ക്കു​ന്ന ഭ​ക്ത​നെ അ​ധി​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ക​ള​രി​യു​ടെ സ്ഥ​ലം ക​യ്യേ​റിയതി​നെ​തി​രെ ജീ​ർ​ണോ​ദ്ധാ​ര​ണ ക​മ്മി​റ്റി ക​ഴി​ഞ്ഞ മാ​ർ​ച്ച് 16ന് ​സ​ബ് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. വി​ഗ്ര​ഹം ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ആ​ന​മ​ങ്ങാ​ട് ക​ള​രി​യും കാ​വും സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.