ജി​ല്ല​യി​ൽ 593 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, June 1, 2020 11:33 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 593 പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ളക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി അ​റി​യി​ച്ചു. 12,977 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 198 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴ് പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി.
ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ത​വ​നൂ​ർ മാ​ണൂ​ർ ന​ട​ക്കാ​വ് സ്വ​ദേ​ശി 64 കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്ന് വ​ന്ന പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി 31 കാ​ര​ൻ, ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ താ​നൂ​ർ പ​രി​യാ​പു​രം സ്വ​ദേ​ശി 22 കാ​ര​ൻ, അ​ബു​ദ​ബി​യി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി 24 കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​നാ​യ തെ​ന്ന​ല ത​റ​യി​ൽ സ്വ​ദേ​ശി 45 കാ​ര​ൻ, മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ൽ നി​ന്നു വ​ന്ന ആ​ത​വ​നാ​ട് ക​രി​പ്പോ​ൾ സ്വ​ദേ​ശി 59 കാ​ര​ൻ,
മും​ബൈ​യി​ൽ നി​ന്നെ​ത്തി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച തെ​ന്ന​ല കു​റ്റി​പ്പാ​ല സ്വ​ദേ​ശി 37 കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.