മ​ഴ​ക്കാ​ല​ ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Monday, June 1, 2020 11:32 PM IST
നി​ല​ന്പൂ​ർ: മ​ഴ​ക്കാ​ല​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ മ​ഹാ​ഗ​ണി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും എ​ര​ഞ്ഞി​മ​ങ്ങാ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​ർ, മ​റ്റു എ​ര​ഞ്ഞി​മ​ങ്ങാ​ട് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വാ​ർ​ഡം​ഗം തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ഗ്ലൗ​സ് ന​ൽ​കി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​ജു, സെ​ക്ര​ട്ട​റി സ​നൂ​പ് വ​ട്ടി​പ​റ​ന്പ​ത്ത്, ട്ര​ഷ​റ​ർ ആ​ഷി​ക്, ഹു​സൈ​ൻ ത​യ്യി​ൽ, അ​ഷ്ഫാ​ഖ് ആ​ട്ടീ​രി, ര​ജീ​ഷ് മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലൂ​സ്റ്റാ​ർ ക്ല​ബ് അം​ഗ​ങ്ങ​ൾ, വാ​ർ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​ചാ​ർ​ജ് കൃ​ഷ്ണ​പ്രി​യ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.