വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Monday, June 1, 2020 11:32 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​ർ​ഷ​ക​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ക​രു​വാ​ര​കു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ അ​ഞ്ച് ല​ക്ഷം വ​രെ​യു​ള്ള ക​ട​ബാ​ധ്യ​ത എ​ഴു​തി​ത​ള്ളു​ക, 10000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ജോ​ണി വെ​ഴ​ന്പ​തോ​ട്ടം, സെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.