സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡ്ത​ല സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും
Monday, June 1, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡ്ത​ല കാ​ർ​ഷി​ക സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് മു​ത​ൽ ജൂ​ണ്‍ 12 വ​രെ​യാ​ണ് സം​ഗ​മം. ഓ​രോ ദി​വ​സ​വും നാ​ല് വാ​ർ​ഡു​ക​ളി​ലാ​യാ​ണ് സം​ഗ​മം ന​ട​ക്കു​ക. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും കൃ​ഷി ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് വാ​ർ​ഡ്ത​ല സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വീ​ട്ടു​മു​റ്റ​ത്തും പ​റ​ന്പി​ലും പ​ച്ച​ക്ക​റി​ക്കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് വി​ത്തും വ​ള​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ​യും സ്ഥ​ലം കു​റ​ഞ്ഞ​വ​ർ​ക്ക് പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്കാ​യി 25 ഗ്രോ​ബാ​ഗ് ന​ൽ​കു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ​ക​ളും സം​ഗ​മ​ത്തി​ൽ സ്വീ​ക​രി​ക്കും. ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​യും സം​ഗ​മ​ത്തി​ൽ ന​ൽ​കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം റേ​ഷ​ൻ കാ​ർ​ഡ്, ഭൂ​നി​കു​തി ര​സീ​ത് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും ഗു​ണ​ഭോ​ക്താ​വ് ഹാ​ജ​രാ​ക്ക​ണം. 2,000 രൂ​പ വ​രു​ന്ന ഗ്രോ​ബാ​ഗി​ന് 500 രൂ​പ​യും 600 രൂ​പ വി​ല​വ​രു​ന്ന ഫ​ല​വൃ​ക്ഷ തൈ​ക​ൾ​ക്ക് 100 രൂ​പ​യും ഗു​ണ​ഭോ​ക്താ​വ് അ​ട​ക്ക​ണം. വാ​ർ​ഡി​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ്പ​ര്യ​മു​ള്ള​വ​രു​ടെ ഒ​രു കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പ​ച്ച​ക്ക​റി, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളും വ്യാ​പി​പ്പി​ക്കും. എ​ല്ലാ ത​രി​ശു​നി​ല​ങ്ങ​ളി​ലും നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന​തി​ന് പ്രാ​ദേ​ശി​ക സ​മി​തി​ക​ളും രൂ​പീ​ക​രി​ക്കും.ഈ ​വ​ർ​ഷം ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ൽ കൃ​ഷി​ക്ക് 70 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ത് 1.25 കോ​ടി രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.