കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ധ​ർ​ണ ന​ട​ത്തി
Monday, June 1, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. നാ​ലു​ശ​ത​മാ​നം സ്വ​ർ​ണ​പ്പ​ണ​യ കാ​ർ​ഷി​ക വാ​യ്പ പു​ന:​സ്ഥാ​പി​ക്കു​ക, റ​ബ്ബ​ർ വി​ല സ്ഥി​ര​താ പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ക, ക​ർ​ഷക​ന്‍റെ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​ത്ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, റ​ബ്ബ​ർ വി​ല 250 രൂ​പ സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ക്കു​വാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ധ​ർ​ണ.
സ്റ്റേ​റ്റ് ക​മ്മി​റ്റി മെ​ന്പ​ർ ജോ​സ​ഫ് തോ​മ​സ് കൊ​ക്ക​പ്പു​ഴ, ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മു​ത​ല​പ്ര, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പാ​റ​ത്ത​റ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് പ​ണ്ടാ​ര​പ്പ​ള്ളി, ട്ര​ഷ​റ​ർ ജെ​യിം​സ് ചെ​രി​വു​കാ​ലാ​യി​ൽ, വി.​വി​ക്ട​ർ എ​ന്നി​വ​ർ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു.