ജി​ല്ല​യി​ൽ 416 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, May 31, 2020 11:08 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 416 പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ല​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം. എ​ൻ.​എം.​മെ​ഹ​റ​ലി അ​റി​യി​ച്ചു.
12,638 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 217 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 213 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ വീ​ത​വു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 10,946 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,475 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ൽ 57 പേ​രാ​ണ് നി​ല​വി​ൽ മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഇ​ടു​ക്കി, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ രോ​ഗി​ക​ളും ഒ​രു പൂ​ണെ സ്വ​ദേ​ശി​നി​യും ഉ​ൾ​പ്പെ​ടും.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ഗ​ർ​ഭി​ണി​യും മൂ​ന്ന് വ​യ​സു​കാ​ര​നു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ ഇ​ന്ന് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും.
ഗ​ർ​ഭി​ണി​യാ​യ തി​രൂ​ർ ബി​പി അ​ങ്ങാ​ടി സ്വ​ദേ​ശി​നി 27 കാ​രി, ഇ​വ​രു​ടെ മൂ​ന്ന് വ​യ​സു​ള്ള മ​ക​ൻ, ക​ണ്ണ​മം​ഗ​ലം എ​ട​ക്കാ​പ്പ​റ​ന്പ് സ്വ​ദേ​ശി 21 കാ​ര​ൻ, ഇ​രി​ന്പി​ളി​യം മ​ങ്കേ​രി സ്വ​ദേ​ശി 36 കാ​ര​ൻ, കൂ​ട്ടി​ല​ങ്ങാ​ടി കീ​രം​കു​ണ്ട് സ്വ​ദേ​ശി 23 കാ​ര​ൻ, പാ​ല​ക്കാ​ട് നെ​ല്ലാ​യ സ്വ​ദേ​ശി​യാ​യ 39 കാ​ര​ൻ, വെ​ളി​യ​ങ്കോ​ട് ഗ്രാ​മം സ്വ​ദേ​ശി​യാ​യ 35 കാ​ര​ൻ എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.