ശു​ചീ​ക​ര​ണം ന​ട​ത്തി
Sunday, May 31, 2020 11:08 PM IST
നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ന​ട​പ്പി​ലാ​ക്കി നാ​ടെ​ങ്ങും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നു​ള്ള ശു​ചീ​ക​ര​ണ ജോ​ലി​ക​ളി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ഹ്വാ​നം ഉ​ൾ​കൊ​ണ്ടാ​ണ്, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ടെ​ങ്ങും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ നാ​ത്തി​യ​ത്. ആ​ന​പ്പാ​റ ഡാ​ലി​യ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു.
ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​പ്ര​മീ​ള​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ കൈ​ക്കോ​ട്ടും ക​ത്തി​ക​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ ആ​ശു​പ​ത്രി​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. ഡാ​ലി​യ അ​യ​ൽ​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളാ​യ സെ​റീ​ന മ​ഞ്ഞ​ക​ണ്ട​ൻ, സെ​മി​യ​ത്ത് എ​ര​യ​ച്ച​ൻ​തൊ​ടി​ക, ആ​യി​ഷ​കു​ട്ടി കു​റ്റീ​രി, സെ​മ​ത്ത് പ​ച്ച​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി,
മ​ങ്ക​ട: പാ​ല​ക്ക​ത്ത​ട​ത്തെ റോ​ഡ​രി​കി​ൽ ട്രോ​മാ​കെ​യ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല​ശു​ചീ​ക​ര​ണം ന​ട​ത്തി. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.
ട്രോ​മാ​കെ​യ​ർ ര​ക്ഷാ​ധി​കാ​രി സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​രി​ഫ് കൂ​ട്ടി​ൽ, അ​നൂ​പ് വെ​ള്ളി​ല, അ​സീ​സ് വ​ട​ക്കാ​ങ്ങ​ര, കെ.​ന​സീ​മു​ൽ ഹ​ഖ്, ഗ​ഫൂ​ർ വ​ട​ക്കാ​ങ്ങ​ര, പി.​ജ​ലാ​ൽ, നാ​സ​ർ വേ​രും​പു​ലാ​ക്ക​ൽ, മാ​ന്പ​ള്ളി ബാ​ബു, റി​യാ​സ് അ​രി​പ്ര, പി.​മു​ഹ​മ്മ​ദ്, ബ​ഷീ​ർ ക​രി​ഞ്ചാ​പാ​ടി, യൂ​സു​ഫ് പു​ഞ്ചി​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 പ്ര​വ​ർ​ത്ത​ക​രാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.