പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ൻ​ഡി​നു 15 വ​ർ​ഷ​മാ​യി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ല
Sunday, May 31, 2020 11:08 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ൻ​ഡിനു15 വ​ർ​ഷ​മാ​യി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ല. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്തം ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന സ്വ​പ്നം യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ 2000-2005 വ​ർ​ഷ​ത്തെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് മു​ൻ​കൈ എ​ടു​ത്ത​ത്. ഇ​തി​നാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി നാ​ല​ക​ത്ത് ബീ​രാ​നി​ൽ നി​ന്നും 10 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വാ​ങ്ങി. എന്നാൽ ഇ​വി​ടെ കാ​ർ​ഷി​ക​വി​പ​ണന കേ​ന്ദ്രം സ്ഥാ​പി​ച്ചു.

ഇ​തോ​ടെ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ്ഥ​ല​മി​ല്ലാ​താ​യി. തു​ട​ർ​ന്ന് 20 സെ​ന്‍റ് സ്ഥ​ലം ബ​സ്‌സ്റ്റാ​ൻ​ഡി​നാ​യി 40 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നു ബീ​രാ​ന്‍റെ പി​താ​വ് നാ​ല​ക​ത്ത് ചെ​റി​യാ​പ്പു പ​റ​ഞ്ഞു. റോ​ഡി​ന് മൂ​ന്നു മീ​റ്റ​ർ വ​ഴി​യും വി​ട്ടു​കൊ​ടു​ത്തു. ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് ക​രി​ങ്ക​ൽ ഭി​ത്തി​യും നി​ർ​മി​ച്ചു. ക​രാ​ർ​പ്ര​കാ​രം ഇ​വി​ടെ മ​റ്റൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നി​രി​ക്കെ അ​വി​ടെ അ​ക്ഷ​യ കേ​ന്ദ്രം പ​ണി​തു. ഇ​തി​നാ​യി ത​ന്‍റെ സ്ഥ​ലം കു​റ​ച്ച് കൈ​യ്യേ​റി​യ​താ​യും ചെ​റി​യാ​പ്പു പ​റ​ഞ്ഞു.

കൂ​ടാ​തെ റോ​ഡ് ചേ​ർ​ന്ന് കെ​ട്ടി​യി​രു​ന്ന ക​രി​ങ്ക​ൽ ഭി​ത്തി പൊ​ളി​ച്ചു​മാ​റ്റി. ആ ​ഭാ​ഗ​ത്ത് ഭൂ​വു​ട​മ​യി​ൽ നി​ന്നും ഒ​രു മീ​റ്റ​ർ വ​ഴി പോ​ലും നേ​ടാ​നും ക​ഴി​ഞ്ഞി​ല്ല. 2010-2015 കാ​ല​ഘ​ട്ട​ത്തി​ൽ മാ​സ​ത്തി​ൽ പാ​ട്ട​യി​ന​ത്തി​ൽ 2500 രൂ​പ വീ​തം ല​ഭി​ച്ചു. എ​ന്നാ​ൽ സ്റ്റാ​ൻ​ഡി​ന് അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ത് നി​ല​ച്ചു. സ്ഥ​ലം ഉ​ട​മ​ക്ക് ന​ൽ​കി​യ വാ​ട​ക ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങാ​ൻ പഞ്ചായത്ത് ഒാഡിറ്റിംഗ് വിഭാഗം ഉ​ത്ത​ര​വിട്ടു.