ശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, May 30, 2020 11:17 PM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത മ​ഴ​യെ​ത്തും മു​ന്പേ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക എ​ന്ന ത്രീ​ഡേ മി​ഷ​ന്‍റെ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്ഘാ​ട​നം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു. എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്ക​യാ​ണ് ഉ​ദ​ഘാ​ട​നം ന​ട​ത്തി​യ​ത്. യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ബ​ക്ക​ർ ചീ​മാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് ഇ​ണ്ണി, ഷു​ഹൈ​ബ് മു​ത്തു, അ​ജ്മ​ൽ ബി​ച്ചു, അ​ജ്മ​ൽ അ​ണ​ക്കാ​യി, വാ​ജി​ദ് പ​ള്ളി​യാ​ളി, അ​ഫ്സ​ൽ രാ​മ​ൻ​കു​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.