റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ഇ​ന്ന്
Wednesday, May 27, 2020 11:27 PM IST
നെന്മി​നി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ജി​ല്ല​യി​ലെ റ​ബ​ർ ഉ​ൽ​പാ​ദ​ക​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10നു ​ജി​ല്ല​യി​ലെ പോ​സ്റ്റ് ഓ​ഫീ​സുകൾക്ക് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തും. കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ ഇ​ന്ന് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് അ​നൂ​കൂ​ല്യ​മാ​യി ഒ​ന്നു​മി​ല്ല. കേ​ര​ള സ​ർ​ക്കാ​ർ ആ​ർ​പി​ജ​ഐ​സ് പ​ദ്ധ​തി പ്ര​കാ​രം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി വ​രു​ന്ന സ​ബ്സി​ഡി​യു​ടെ ഗ​ഡു​ക്ക​ൾ ഒ​രു വ​ർ​ഷ​മാ​യി മു​ട​ങ്ങി​കി​ട​ക്കു​ന്നു. സ​ബ് സി​ഡി തു​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല. ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ച്ച റ​ബ​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
172 രൂ​പ ഉ​ൽ​പാ​ദ​ന​ചെ​ല​വു​ള്ള റ​ബ​ർ ഷീ​റ്റ് 100 രൂ​പ​യ്ക്കു പോ​ലും വാ​ങ്ങാ​ൻ ആ​ളി​ല്ല. കേ​ന്ദ്ര സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്കു നേ​രെ ക​ണ്ണ​ട​യ്ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക​പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, റ​ബ​റി​ന് കി​ലോ​ഗ്രാ​മി​ന് 250 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ക, സ​ർ​ക്കാ​ർ ന്യാ​യ​വി​ല ന​ൽ​കി റ​ബ​ർ സം​ഭ​രി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ​യെ​ന്ന് റ​ബ​ർ ഉ​ൽ​പാ​ദ​ക​സം​ഘം മ​ഞ്ചേ​രി റീ​ജി​ണ​ൽ പ്ര​സി​ഡ​ന്‍റ് വി.​വി.​ആ​ന്‍റ​ണി പ​റ​ഞ്ഞു. ട്ര​ഷ​റ​ർ പി.​അ​ബ്ദു​ൽ റ​സാ​ഖ്, സാ​ബു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.