പ്രതിഷേധ സമരം നടത്തി
Wednesday, May 27, 2020 11:27 PM IST
നി​ല​ന്പൂ​ർ: മ​തി​ൽ മൂ​ല​യി​ൽ ത​ക​ർ​ന്ന റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ചാ​ലി​യാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പു​ഴ​യു​ടെ തീ​ര​ത്ത് മ​തി​ൽ മൂ​ല ഭാ​ഗ​ത്തെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ന​ട​ത്തി​യ മ​നു​ഷ്യ​മ​തി​ൽ കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ള​യം ന​ട​ന്ന് വ​ർ​ഷ​ം ക​ഴി​ഞ്ഞി​ട്ടും അ​ന്ന് ത​ക​ർ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മ​തി​ൽ​മു​ല ഭാ​ഗ​ത്തെ റോ​ഡ് ഇ​നി​യും ന​ന്നാ​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ക​ല്ലും അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. ന​ന്പൂ​രി​പ്പൊ​ട്ടി പാ​ലം മു​ത​ൽ മ​തി​ൽ​മൂ​ല​വ​രെ​യാ​ണ് റോ​ഡി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് 100 ലേ​റെ പ്ര​വ​ർ​ത്ത​ക​ർ മ​നു​ഷ്യ​മ​തി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ നാ​ല​ക​ത്ത് ഹൈ​ദ​ര​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി കൈ​തോ​ലി​ൽ, ഇ.​പി.​മു​ര​ളി, തോ​ണി​യി​ൽ സു​രേ​ഷ്, അ​ഡ്വ: ഐ.​കെ. യൂ​ന​സ് സ​ലീം, കോ​ര​ങ്കോ​ട് കൃ​ഷ്ണ​ൻ​കു​ട്ടി, കാ​ട്ടു​മു​ണ്ട മു​ഹ​മ്മ​ദ്, നാ​ല​ക​ത്ത് നാ​സ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യം​ന്പാ​ടം, എം.​കെ. ഹാ​രീ​സ് ബാ​ബു, ദേ​വ​ൻ ന​ന്പൂ​രി​പ്പൊ​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.