സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്നു
Wednesday, May 27, 2020 11:27 PM IST
നി​ല​ന്പൂ​ർ: സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭ​ര​ണ​സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച 8.90 കോ​ടി രൂ​പ​യി​ൽ 2.70 കോ​ടി രൂ​പ സു​ഭി​ക്ഷം പ​ദ്ധ​തി​ക്ക് മാ​റ്റി​വെ​യ്ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. 600 കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ഴി​ക​ളെ ന​ൽ​കും. നി​ല​ന്പൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലൂ​ടെ ന​ല്ല മ​ത്സ്യം ല​ഭ്യ​മാ​ക്കും. സു​ഭി​ക്ഷം പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ നാ​ലു ഹെ​ക്ട​ർ ത​രി​ശു​ഭൂ​മി ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ ഭൂ​മി ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച് മു​ന്നോ​ട്ട് വ​രു​ന്നു​ണ്ട്. മു​ക്ക​ട്ട ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ഒ​രു ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും.
നി​ല​വി​ൽ സ്കൂ​ളി​ന്‍റെ അ​വ​സ്ഥ ശോ​ചീ​നി​യ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണി​ത്. 1996 വ​രെ സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​വ​കാ​ശ​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് വാ​ട​ക ന​ൽ​കി​യ​താ​യി രേ​ഖ​യി​ലു​ണ്ട്. നി​ല​വി​ൽ സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​വ​കാ​ശ​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് ഒ​രു രേ​ഖ​യും ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​ക്ക് വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് ത​ന്നെ​യാ​ണ് സ്കൂ​ളി​ന്‍റെ അ​വ​കാ​ശം എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും യോ​ഗ​ത്തി​ൻ തീ​രു​മാ​നി​ച്ച​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​റ​ഞ്ഞു. ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്ന് ക​ല്ലും മ​ണ്ണും നീ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന സി​പി​എം അം​ഗം അ​രു​മാ ജ​യ​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണം ശ​രി​യ​ല്ല. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ണ്ണും ക​ല്ലും ചെ​ളി​യും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നാ​ൽ ചാ​ലി​യാ​ർ പു​ഴ​യു​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണു നീ​ക്കേ​ണ്ട അ​വ​സ്ഥ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മു​ക്ക​ട്ട സ്കൂ​ൾ വി​ഷ​യ​ത്തി​ൽ സി​പി​ഐ അം​ഗം പി.​എം.​ബ​ഷീ​റും ചാ​ലി​യാ​റി​ലെ മ​ണ്ണും ചെ​ളി​യും ക​ല്ലും നീ​ക്കാ​ത്ത​തി​ൽ സി​പി​എം അം​ഗം അ​രു​മ ജ​യ​കൃ​ഷ്ണ​നും യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശനം ന​ട​ത്തി.