അ​മി​ത​വി​ല: ക​ട​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Wednesday, May 27, 2020 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റം, പ​ട്ടി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും മ​ല​പ്പു​റം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഡി​വൈ​എ​സ്പി​ എ.രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​ഞ്ചേ​രി കെ.​ആ​ർ.​ബേ​ക്ക​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഫ്രോ​സ​ണ്‍ കോ​ഴി​യി​റ​ച്ചി ക​ണ്ടെ​ത്തി. ചി​ക്ക​ൻ​വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​റ​ച്ചി ര​ണ്ടു​ചാ​ക്കു​ക​ളി​ലാ​യി ക​ണ്ടെ​ടു​ത്തു​വെ​ന്ന് വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.
ഇ​തി​നു​പു​റ​മെ ഫ്രീ​സ​റി​ൽ​നി​ന്ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ നാ​നൂ​റി​ൽ​പ്പ​രം പാ​ൽ പാ​യ്ക്ക​റ്റു​ക​ളും പ​ത്തി​ല​ധി​കം ഐ​സ്ക്രീം ഫാ​മി​ലി പാ​യ്ക്കു​ക​ളും പ​ഴ​കി​യ പ​ഴ​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​വി​ടെ​യും പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴെ പൂ​പ്പ​ല​ത്തു​ള്ള ഗ്രീ​ൻ ആ​പ്പി​ൾ ബേ​ക്ക​റി​യി​ലും കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യും വെ​ളി​പ്പെ​ട്ടു.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഹൈ​വേ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും അ​ങ്ങാ​ടി​പ്പു​റം മി​നി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും വെ​ളു​ത്തു​ള്ളി, ചെ​റു​പ​യ​ർ എ​ന്നി​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യും മ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തും ക​ണ്ടെ​ത്തി.
ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​ട​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, സി​വി​ൽ സ​പ്ലൈ​സ്, ന​ഗ​ര​സ​ഭ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​ഗം​ഗാ​ധ​ര​ൻ, എം.​യു.​ബാ​ല​കൃ​ഷ്ണ​ൻ, സി.​യൂ​സ​ഫ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ​ലി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​മീ​ർ, ദി​നേ​ശ്, സി​ദ്ദീ​ഖ്, വി​ജേ​ഷ്, സ​ബൂ​ർ, സ​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.