മ​ല​പ്പു​റ​ത്തു അ​ഞ്ചുപേ​ർ​ കൂ​ടി കോവിഡ് പോസിറ്റീവ്
Tuesday, May 26, 2020 10:55 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ൽ നി​ന്നു മേ​യ് 21 ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ൽ എ​ത്തി​യ​വ​രാ​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റു​പ​തു​വ​യ​സു​ള്ള മാ​താ​വ്, മേ​യ് 14 ന് ​സ്വ​കാ​ര്യ ബ​സി​ൽ മും​ബൈ​യി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ മു​ന്നി​യൂ​ർ ആ​ലു​ങ്ങ​ൽ വെ​ളി​മു​ക്ക് സ്വ​ദേ​ശി അ​ന്പ​തു​കാ​ര​ൻ, ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ യാ​ത്ര തി​രി​ച്ച് മേ​യ് 20 ന് ​വീ​ട്ടി​ലെ​ത്തി​യ മേ​ലാ​റ്റൂ​ർ ചെ​മ്മാ​ണി​യോ​ട് സ്വ​ദേ​ശി ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ, മേ​യ് 20 ന് ​ദു​ബാ​യി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ പൊ​ന്നാ​നി പു​ളി​ക്ക​ൽ​ക​ട​വ് സ്വ​ദേ​ശി ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ.
ഇ​വ​ർ അ​ഞ്ചു​പേ​രും കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു. ഇ​തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 77 ആ​യി. 49 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ ഒ​രാ​ൾ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യും മ​റ്റൊ​രാ​ൾ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​മാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യി 47 പേ​രാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഒ​രു രോ​ഗ​ബാ​ധി​ത​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യും വേ​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കു സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ടു ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. ജില്ലാതല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.