എ​ക്സാം ഹെ​ൽ​പ്പ് ഡെ​സ്ക് തു​ണ​യാ​യി
Tuesday, May 26, 2020 10:55 PM IST
മ​ങ്ക​ട: ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ എ​ക്സാം ഹെ​ൽ​പ്പ് ഡെ​സ്കി​ലൂ​ടെ വി​വി​ധ സ്കൂ​ളു​ക​ൾ​ക്ക് പ​രീ​ക്ഷ​ക്കാ​യി എ​ത്തി​ച്ച​ത് നൂ​റ്റി​പ​തി​നൊ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ. വാ​ഹ​ന​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്കി​ലൂ​ടെ സ​ഹാ​യ​മെ​ത്തി​ച്ച​ത്. വി​വി​ധ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കെ​ത്തി​ച്ച​ത്.
എം.​ഷാ​ക്കി​ർ, ആ​ഷി​ഖ് പാ​താ​രി, അ​റ​ഫാ ഉ​നൈ​സ്, ല​ത്തീ​ഫ് അ​സ്ലം, ഷാ​ഫി മ​ങ്ക​ട, ആ​സി​ഫ് കൂ​രി, അ​ജ്മ​ൽ കൂ​ട്ടി​ൽ, സാ​ബി​ക്, നി​സാ​ർ, ഉ​സൈ​ർ, മു​ജീ​ബ് വെ​ങ്ങാ​ട്, അ​ബ്ബാ​സ് വാ​തു​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ഹെ​ൽ​പ്പ് ഡെ​സ്കി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ.പ​രീ​ക്ഷ ക​ഴി​യു​ന്ന​ത് വ​രെ വി​ദ്യാ​ർ​ഥി​ക​ളെ നി​ശ്ചി​ത പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും.