വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​മ​രം ന​ട​ത്തി
Tuesday, May 26, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ദു​രി​ത​ത്തി​ലാ​യ ചെ​റു​കി​ട ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​രു​ടെ വാ​യ്പ​ക​ൾ​ക്ക് ഒ​രു​വ​ർ​ഷം​വ​രെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക, മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ​ലി​ശ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക, പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ ഒ​ഴി​വാ​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് പ​ര​സ്പ​ര ജ്യാ​മ്യ​ത്തി​ൽ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്കു​മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ്ര​തീ​കാ​ത്മ​ക സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​സ്ബി​ഐയു​ടെ ര​ണ്ടു ബ്രാ​ഞ്ചു​ക​ൾ, പ​ഞ്ചാ​ബ് ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഏ​ലം​കു​ളം കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, മേ​ലാ​റ്റൂ​ർ എ​സ്ബി​ഐ തു​ട​ങ്ങി​യ​വ​ക്ക് മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ നേ​താ​ക്ക​ളാ​യ പി.​പി.​അ​ബ്ബാ​സ്, കെ.​ടി.​റീ​ന, ഹു​സൈ​ൻ ഇ​മേ​ജ്, മു​ജീ​ബ് കാ​ളി​പ്പാ​ട​ൻ, സി.​അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. തു​ട​ർ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ​ക്കു​ള്ള നി​വേ​ദ​നം അ​ത​ത് ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​ർ​ക്ക് കൈ​മാ​റി.