പ്ര​ള​യ​ത്തി​ലെ ക​ല്ലും മ​ണ​ലും നീ​ക്കം ചെ​യ്യാ​ൻ തു​ക​ അ​നു​വ​ദി​ച്ചു
Tuesday, May 26, 2020 10:53 PM IST
നി​ല​ന്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ മ​തി​ൽ​മൂ​ല ഭാ​ഗ​ത്ത് പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞ മ​ണ്ണും ക​ല്ലും നീ​ക്കാ​ൻ 24 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു. 2018-ലും 2019-​ലു​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് മ​തി​ൽ​മൂ​ല ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്ന​തും കാ​ഞ്ഞി​ര​പു​ഴ​യി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണും ക​ല്ലും വ​ന്ന് നി​റ​ഞ്ഞ​തും. പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച 90 ല​ക്ഷ​ത്തി​ൽ 24 ല​ക്ഷ​വും കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ മ​തി​ൽ​മൂ​ല ഭാ​ഗ​ത്തെ ക​ല്ലും മ​ണ്ണും നീ​ക്കാ​നാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
2020 ഫെ​ബ്രു​വ​രി 10-ന് ​ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 17-ന് ​പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് 24-ന് ​ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. മാ​ർ​ച്ച് ര​ണ്ടി​ന് ക​ളക്ടറേറ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ക​ല്ലും നീ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ങ്ക​ൽ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ ക​ല്ലും മ​ണ്ണും നീ​ക്കാ​ൻ 5.10 കോ​ടി രു​പ​യു​ടെ അ​ട​ങ്ക​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ത് 24 ല​ക്ഷ​മാ​ക്കി കു​റ​ച്ചാ​ണ് ന​ൽ​കി​യ​ത്. ഇ​താ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.