സ്കൂ​ൾ ബ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Tuesday, May 26, 2020 10:53 PM IST
എ​ട​ക്ക​ര: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​നു​വ​ദി​ച്ചു​കി​ട്ടി​യ ബ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന മു​ഹ​മ്മ​ദാ​ലി നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി, പ​ഞ്ചാ​യ​ത്തം​ഗം ക​വി​ത ജ​യ​പ്ര​കാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ശ​മീ​ർ മോ​ൻ, ബി.​നാ​രാ​യ​ണ, സി.​ജെ.​സി​സി​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഏ​റെ കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു സ്കൂ​ൾ ബ​സ് എ​ന്നു​ള്ള​ത്. കോ​വി​ഡ് 19 ഭീ​തി​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ള​സ് ടു ​പ​രീ​ക്ഷ​ക​ൾ പു​ന​രാം​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ബ​സ് ല​ഭ്യ​മാ​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി.