കിറ്റുകൾ വിതരണം ചെയ്തു
Monday, May 25, 2020 11:35 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കോവിഡ് മഹാമാരിയോട് അനുബന്ധിച്ച് സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കളുടെയും പച്ചക്കറികളുടെയും കിറ്റുകൾ ക്രാഫ്റ്റ് ഹോസ്പിറ്റൽ വിതരണം ചെയ്തു.
ചടങ്ങിൽ ക്രാഫ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.ജുബൈരിയ ഷാജി, അഡ്മിനിസ്ട്രേറ്റർ ഷുക്കൂർ, മാനേജർ സന്ദീപ് ലാൽ, സാമൂഹിക പ്രവർത്തകരായ കുറ്റീരി മാനുപ്പ, ഷൈജൽ ആദിവാസി വികസന പ്രവർത്തകരായ കെ.ആർ.രവി, ഉണ്ണി പാർവ്വതി എന്നിവർ പങ്കെടുത്തു.