സ്വ​കാ​ര്യ ബ​സു​ക​ൾ ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് തു​ട​ങ്ങി
Monday, May 25, 2020 11:35 PM IST
നി​ല​ന്പൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ൾ ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് തു​ട​ങ്ങി. ഇ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി. നി​ല​ന്പൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നാ​മ​മാ​ത്ര​മാ​ണെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ടി തു​ട​ങ്ങി​യ​ത് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ഴി​ക്ക​ട​വി​ൽ നി​ന്ന് നി​ല​ന്പൂ​ർ വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് മു​ന്നും വ​ഴി​ക്ക​ട​വ്, നി​ല​ന്പൂ​ർ, മ​ഞ്ചേ​രി വ​ഴി കൊ​ണ്ടോ​ട്ടി​യി​ലേ​ക്ക് ആ​റും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല.
തേ​ൾ​പാ​റ, പൂ​ക്കോ​ട്ടും​പാ​ടം, ക​രു​ളാ​യി, മു​ണ്ടേ​രി, നെ​ല്ലി​ക്കു​ത്ത് തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്ക​ട​ക്കം സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ചെ​റി​യ ഒ​രു ഭാ​ഗം ഓ​ടി തു​ട​ങ്ങി​യ​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.
നാ​ലു ദി​വ​സ​മാ​യി ഓ​ടി തു​ട​ങ്ങി​യി​ട്ടെ​ന്നും ഇ​പ്പോ​ൾ ഒ​രു വി​ധം ന​ഷ്ട​മി​ല്ലാ​തെ പോ​കു​ന്നു​ണ്ടെ​ന്നും ക​രു​ളാ​യി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​റാ​യ നൗ​ഷാ​ദ് പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ര്യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ ന​ഷ്ട​മി​ല്ലാ​തെ സ​ർവീ​സ് ന​ട​ത്താ​നാ​കും. റോ​ഡ് നി​കു​തി ഇ​ള​വ് ചെ​യ്ത ന​ട​പ​ടി ഏ​റെ ആ​ശ്വാ​സ​മാ​യെ​ന്നും പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും.