കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് ആ​ദ്യ​സം​ഘം പു​റ​ത്തി​റ​ങ്ങി
Sunday, May 24, 2020 1:07 AM IST
മ​ല​പ്പു​റം: കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ ആ​ദ്യ​സം​ഘം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി. ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ന​ലെ മു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ ര​ണ്ടാ​ഴ്ച കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി വ​രും.
ഗ​ൾ​ഫി​ൽ നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രെ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ താ​മ​സി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​വ​രി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​വ​ർ​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രെ​യാ​ണ് വീ​ടു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത്.
കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ അ​ഞ്ചു​പേ​ര​ട​ങ്ങി​യ ആ​ദ്യ​സം​ഘം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ച് പു​റ​ത്തി​റ​ങ്ങി. ര​ണ്ടാ​ഴ്ച മു​ന്പ് ചെ​ന്നൈ​യി​ൽ നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​രും കാ​ഞ്ചി​പു​ര​ത്ത് നി​ന്നും വ​ന്ന മൂ​ന്നു​പേ​രു​മ​ട​ക്കം കോ​ഡൂ​ർ നി​വാ​സി​ക​ളാ​യ അ​ഞ്ചു​യു​വാ​ക്ക​ളാ​ണ് ആ​ദ്യ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
വാ​ള​യാ​റി​ലെ​ത്തി കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കോ​ഡൂ​ർ നി​വാ​സി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പ​ത്തു​പേ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഡ്സ് സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ ബ​സി​ലാ​ണ് അ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച​ത്.
ഇ​നി ആ​റു​പേ​രാ​ണ് വെ​സ്റ്റ്കോ​ഡൂ​രി​ലെ ഐ​സി​ഇ​ടി. ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലു​ള്ള​ത്. ആ​രോ​ഗ്യ പ​രി​ര​ക്ഷ, ഭ​ക്ഷ​ണം തു​ട​ങ്ങി എ​ല്ലാ​സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും 20 പേ​ർ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ലാ​യി താ​മ​സി​ക്കാ​നു​ള്ള എ​ല്ലാ​സൗ​ക​ര്യ​ങ്ങ​ളും ഈ ​കേ​ന്ദ്ര​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.
നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ഷാ​ജി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഐ.​സി.​ഇ.​ടി. ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​എ​ച്ച്. സ​മീ​ർ, വി.​ഇ.​ഒ​മാ​രാ​യ വി.​എം. വി​മ​ൽ​കു​മാ​ർ, ശ്രീ​രാ​ജ്, സ​ന്ന​ദ്ധ സേ​നാം​ഗം പി.​പി. ഷാ​ബി​ർ അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും ന​ൽ​കി​യ പ​രി​ര​ക്ഷ​യ്ക്കും സൗ​ക​ര്യ​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​ർ ന​ന്ദി പ​റ​ഞ്ഞു.