നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ 10,000 ക​വി​ഞ്ഞു
Sunday, May 24, 2020 1:07 AM IST
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം മ​ല​പ്പു​റം ജി​ല്ല​യി​ൽ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം 2450 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യ​ത്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,278 ആ​യി. 112 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 109 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണു​പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 10,004 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,270 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച 46 പേ​രാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ കോ​ഴി​ക്കോ​ട്ടും ചി​കി​ത്സ​യി​ലു​ണ്ട്. നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 69 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ട്ടി രോ​ഗ​ബാ​ധി​ത​യാ​യി​രി​ക്കെ മ​രി​ച്ചു. 21 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി. ഇ​തി​ൽ തു​ട​ർ ചി​കി​ത്സ​യി​ലി​രി​ക്കേ ഒ​രാ​ൾ മ​രി​ച്ചു. 20 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 3,405 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 178 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.