ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ധ​ർ​ണ നാ​ളെ
Sunday, May 24, 2020 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളൂ​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി നാളെ ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും രാ​വി​ലെ പ​ത്തി​നു ധ​ർ​ണ ന​ട​ത്തും.
കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, പ​തി​നാ​യി​രം രൂ​പ വീ​തം ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, ചെ​റു​കി​ട വ്യാ​പ​ാരി​ക​ർ​ക്കു 25 ല​ക്ഷം രൂ​പ നാ​ലു ശ​ത​മാ​നം പ​ലി​ശ​യി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​ക്കി മാ​റ്റു​ക, റ​ബ​ർ ഷീ​റ്റ് കി​ലോ 250 രൂ​പ​യ്ക്ക് സ​ർ​ക്കാ​ർ സം​ഭ​ര​ണ​വി​ല നി​ശ്ച​യി​ച്ച് സം​ഭ​രി​ക്കു​ക, പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്തര​ ധ​ന​സ​ഹാ​യം ന​ൽകുക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.