നി​ല​ന്പൂ​രി​ൽ സ്കൂ​ളു​ക​ൾ അ​ണു​മു​ക്ത​മാ​ക്കി
Sunday, May 24, 2020 1:07 AM IST
നി​ല​ന്പൂ​ർ: എ​സ്എ​സ്എ​ൽ​സി., പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ​രീ​ക്ഷ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു.
എ​ര​ഞ്ഞി​മ​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​ന​വേ​ദ​ൻ, എം​ടി​എ​ച്ച്എ​സ്എ​സ്. ചു​ങ്ക​ത്ത​റ, എ​സ്‌​വി​എ​ച്ച്എ​സ്എ​സ്. പാ​ലേ​മാ​ട്, ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം പൂ​ർ​ണ​മാ​യി.