വൃ​ക്ക മാ​റ്റി​വ​ച്ച​വ​ർ​ക്കു സാ​ന്ത്വ​ന​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ
Sunday, May 24, 2020 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വൃ​ക്ക മാ​റ്റി​വ​ച്ച 16 പേ​രു​ടെ വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യ്ക്കു താ​ങ്ങാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ. വൃ​ക്ക മാ​റ്റി​വ​ച്ച​വ​രു​ടെ ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക, മ​രു​ന്ന്, ചി​കി​ത്സ എ​ന്നി​വ​യി​ൽ കാ​ര്യ​ക്ഷ​മ​ത കൈ​വ​രി​ക്കു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും പൊ​തു​സം​വി​ധാ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക, പ​ര​സ്പ​രം സ​ഹാ​യി​ക്കു​ക, സ​മാ​ന അ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ര​ണ്ടു സ​ത്രീ​ക​ളും 14 പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങു​ന്ന​താ​ണ് കൂ​ട്ടാ​യ്മ. നാ​ട്ടു​കാ​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹാ​യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യ​ട​ക്ക​മു​ള്ള .സ​ഹാ​യ​വും ചേ​ർ​ത്താ​ണ് ഇ​വ​രി​ൽ പ​ല​രും വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശാ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ​ത്. ഏ​റെ​ക്കാ​ലം തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ൽ പ​ര​സ്പ​രം ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ.
വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ന​ട​ന്ന ക്ഷേ​മ -സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കൂ​ട്ടാ​യ്മ​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും ന​ഗ​ര​സ​ഭ ര​ണ്ടു​മാ​സം അ​വ​ർ​ക്ക് ന​ൽ​കി​യ സൗ​ജ​ന്യ​മ​രു​ന്ന് വ​ലി​യ സ​ഹാ​യ​മാ​യെ​ന്നും തു​ട​ർ​ന്നും മ​രു​ന്നു ല​ഭ്യ​മാ​ക്കി സ​ഹാ​യി​ക്ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.
സൗ​ജ​ന്യ​മാ​യി ഈ ​മ​രു​ന്ന് തു​ട​ർ​ന്നും ന​ൽ​കാ​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റി​ലു​ള്ള 45 ഇ​ന പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം മു​ഴു​വ​ൻ മ​രു​ന്നു ല​ഭ്യ​മാ​ക്കു​ക.

ഇ​തി​നു പ്ര​തി​മാ​സം 2.5 ല​ക്ഷം രൂ​പ വ​ച്ച് ഒ​രു വ​ർ​ഷം 30 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​ക്ക് ചെ​ല​വ് വ​രും. കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ കെ ​ദേ​വ​ൻ സ്വാ​ഗ​ത​വും കെ. ​നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു കെ. ​നൗ​ഫ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി 45 ഇ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള മ​രു​ന്നു വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് സാ​ന്ത്വ​നം ന​ഴ്സ് വ​സ​ന്ത എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.