ഇ​റ​ച്ചി​ക്ക​ട​യി​ൽ വാ​ക്കു​ത​ർ​ക്കം; മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, May 23, 2020 10:01 PM IST
പ​ര​പ്പ​ന​ങ്ങാ​ടി: ഇ​റ​ച്ചി​ക്ക​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ആ​ന​ങ്ങാ​ടി സ്വ​ദേ​ശി ച​ക്കു​ങ്ങ​ൽ മു​സ്ത​ഫ (46) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു പി​ൻ​വ​ശ​ത്തു​ള്ള ആ​ട്ടി​റ​ച്ചി വി​ൽ​ക്കു​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം.

പോ​ലീ​സ് സം​ഭ​വം വി​വ​രി​ക്കു​ന്ന​തി​ങ്ങ​നെ. രാ​വി​ലെ ഇ​റ​ച്ചി​ക്ക് വ​ന്ന ഇ​ദ്ദേ​ഹം ക​ടം ചോ​ദി​ച്ചു. ഈ ​സ​മ​യ​ത്ത് ക​ടം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​ട​ക്കാ​ര​ൻ അ​റി​യി​ച്ചു. കാ​ശി​ല്ലാ​ത്ത അ​വ​സ്ഥ മ​ന​സി​ലാ​ക്കി പ​രി​ച​യ​ക്കാ​ര​ൻ കൂ​ടി​യാ​യ ഇ​റ​ച്ചി ക​ട​ക്കാ​ര​ൻ 500 രൂ​പ കൊ​ടു​ത്തെ​ങ്കി​ലും പ്ര​കോ​പി​ത​നാ​യ ഇ​ദ്ദേ​ഹം ക​ട​ക്കാ​ര​ന്‍റെ ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​നു പി​ടി​ക്കു​ക​യും മ​റ്റും ചെ​യ്ത​തോ​ടെ പ​രി​സ​ര​ത്തു​ള്ള​വ​ർ പി​ടി​ച്ചു​മാ​റ്റി. ഇ​തി​നു ശേ​ഷം ന​ട​പ്പാ​ത​യി​ലി​രു​ന്ന മു​സ്ത​ഫ അ​സ്വ​സ്ഥ​നാ​വു​ക​യും മ​റി​ഞ്ഞു വീ​ഴു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നേ​ര​ത്തെ ഇ​യാ​ൾ​ക്കു ര​ണ്ടു ത​വ​ണ ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ജ​സീ​ന. മ​ക്ക​ൾ: അ​ജ്മ​ൽ, അ​ൽ​ഫി​യ, സ​ഹ്ന, ആ​ദി. മാ​താ​വ്: സു​ബൈ​ദ.