ജി​ല്ല​യി​ൽ 641 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, May 22, 2020 11:30 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 641 പേ​ർ​ക്കുകൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം മെ​ഹ്റ​ലി അ​റി​യി​ച്ചു. 8,828 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 119 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 114 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു​പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 7,447 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,262 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് 39 പേ​രാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ കോ​ഴി​ക്കോ​ടും ചി​കി​ത്സ​യി​ലു​ണ്ട്. നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 61 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു മാ​സം പ്രാ​യ​മാ​യ കു​ട്ടി രോ​ഗ​ബാ​ധി​ത​യാ​യി​രി​ക്കേ മ​രി​ച്ചു. 21 പേ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി. ഇ​തി​ൽ തു​ട​ർ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഒ​രാ​ൾ മ​രി​ച്ചു. 20 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 3,123 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. 198 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.