ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ പോ​ക​രു​ത്
Friday, May 22, 2020 11:30 PM IST
മ​ല​പ്പു​റം: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ലെ​ത്തു​ന്ന​വ​ർ ആ​ശു​പ​ത്രി​ക​ളി​ലോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലോ നേ​രി​ട്ട് വ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യ​രു​തെ​ന്നു ജി​ല്ലാ​ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം.മെ​ഹ​റ​ലി അ​റി​യി​ച്ചു. അ​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കാ​ണ് പോ​കേ​ണ്ട​ത്. തി​രി​ച്ചെ​ത്തു​ന്ന വി​വ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യോ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ​യോ അ​റി​യി​ക്ക​ണം. വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ താ​മ​സ​സൗ​ക​ര്യം അ​നു​വ​ദി​ക്കും.

മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റാ​യ 1077 ൽ ​വി​ളി​ക്കാം. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി വ​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം നി​ർ​ത്തി ആ​ളെ ഇ​റ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ, കു​റ്റി​പ്പു​റം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ച​ങ്കു​വെ​ട്ടി പി​ഡ​ബ്ലി​യു​ഡി റ​സ്റ്റ് ഹൗ​സ്, യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വിട​ങ്ങ​ളി​ലാ​ണ് നി​ർ​ത്തേ​ണ്ട​ത്.