ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ​യാ​ൾ തീ കൊ​ളു​ത്തി മ​രി​ച്ചു
Thursday, May 21, 2020 9:51 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന ആ​ൾ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ചു. കി​ഴ​ക്കേ​ത​ല ചി​റ​ക്കോ​ട്ടി​ൽ ചേ​ല​പ്പു​റ​ത്ത് ച​ന്ദ്ര​ൻ (51) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ തു​രു​ന്പോ​ട പ​ന്നി​ക്കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

എ​ട്ട് വ​ർ​ഷം മു​ന്പ് ക​മു​കി​ൽ നി​ന്നു വീ​ണ് അ​ര​ക്ക് താ​ഴെ ത​ള​ർ​ന്നു കി​ട​പ്പി​ലാ​യി​രു​ന്നു. പാ​ലീ​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ലു​ള്ള ച​ന്ദ്ര​ൻ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​യി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. ഭാ​ര്യ: ല​ത. മ​ക്ക​ൾ: അ​ഭി​ഷേ​ക്, ആ​തി​ര, അ​ന​ന്യ, അ​ഭ​ന്യ.