ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പ​ൻ​സ​ർ സ്ഥാ​പി​ച്ചു
Wednesday, May 20, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നീ​യ​റിം​ഗ് റി​സ​ർ​ച്ച് ആ​ൻ​ഡ് ക​ണ്‍​സ​ൾ​ട്ട​ൻ​സി വി​ങ്ങ് വി​ക​സി​പ്പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ൽ സ്ഥാ​പി​ച്ചു. എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് സെ​ക്ര​ട്ട​റി​യും ഐ​യു​എം​എ​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ എം.​സി.​മാ​യി​ൻ​ഹാ​ജി ക​ള​ക്ട​ർ സാം​ബ​ശി​വ​ക്ക് കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​ഇ​എ കോ​ള​ജി​ലെ ഇ​സി​ഇ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഓ​ട്ടോ​മാ​റ്റ​ഡ് ഡി​സ്പ​ൻ​സ​ർ ഇ​തി​ന​കം മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ്, സ​ബ്ട്ര​ഷ​റി പെ​രി​ന്ത​ൽ​മ​ണ്ണ, മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ​റ്റേ​ഷ​ൻ, വി​ദ്യാ​പോ​ഷി​ണി വാ​യ​ന​ശാ​ല തു​ട​ങ്ങി​യി​ട​ത്തെ​ല്ലാം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഓ​ട്ടോ​മാ​റ്റി​ക് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ സ്പ​ർ​ശ​നം മൂ​ല​മു​ള്ള അ​ണു പ്ര​സ​ര​ണം തീ​രെ ഉ​ണ്ടാ​കി​ല്ല. ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ൽ ചി​ല​വ് കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഹ​നീ​ഷ് ബാ​ബു, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഹാ​ജി, സു​ബൈ​ർ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​സി.​പ്രൊ​ഫ​സ​ർ​മാ​രാ​യ വി​വേ​ക്, വി.​എ​ൻ.​മു​ഹ​മ്മ​ദ് അ​സ്ലം, ചീ​ഫ് ടെ​ക്നീ​ഷ്യ​ൻ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.