ദു​ബാ​യി​ൽ കൊ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, May 20, 2020 10:49 PM IST
കൊ​ണ്ടോ​ട്ടി: ദു​ബാ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു. പു​ളി​ക്ക​ൽ കൊ​ട്ട​പ്പു​റം കൊ​ടി​കു​ത്തി​പ​റ​ന്പ് പ​രേ​ത​നാ​യ ഉ​ള്ളാ​ട​ൻ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ റ​ഫീ​ഖ് (40) ആ​ണ് മ​രി​ച്ച​ത്.

കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് 15 ദി​വ​സ​മാ​യി ദു​ബാ​യി എ​ൻ​എം​സി റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. മാ​താ​വ്: റു​ഖി​യ്യ. ഭാ​ര്യ: സി​ജി​ന. മ​ക്ക​ൾ: ഇ​ർ​ഫാ​ർ, ലി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലി​ക്കോ​യ, ഖ​ദീ​ജ, ഹ​ഫ്സ​ത്ത്.