സു​ര​ക്ഷ​യി​ല്ലാ​തെ ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ർ
Tuesday, May 19, 2020 11:14 PM IST
മ​ല​പ്പു​റം: ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ർ യാ​തൊ​രു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ഏ​റെ ജ​ന​ത്തി​ര​ക്കു​ള്ള മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ബ​സ് സ്റ്റോ​പ്പി​ലി​റ​ങ്ങി​യ​ത് ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്ന​റി​യാ​തെ നി​ര​വ​ധി​പേ​ർ ഇ​വ​ർ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​യി.​
സ​മീ​പ​ത്ത് ടാ​ക്സി സ്റ്റാ​ൻ​ഡും ക​ട​ക​ളു​മു​ണ്ട്. ചെ​ന്നൈ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. നാ​ട്ടി​ലെ​ത്തി നേ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​വ​ർ മ​ല​പ്പു​റം ന​ഗ​ര​ത്തി​ലി​റ​ങ്ങി വെ​ള്ള​വും ഭ​ക്ഷ​ണ​വും വാ​ങ്ങാ​ൻ ക​ട​ക​ളി​ലെ​ത്തി. ഇ​തോ​ടെ ക​ട​ക്കാ​രാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ എ​ത്താ​ൻ വൈ​കി​യ​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു.
ചെ​ന്നൈ​യി​ലെ മൂ​ന്നി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 25 പേ​രാ​ണ് വ​ലി​യ ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്രാ​പാ​സ്, ബ​സി​നു​ള്ളി​ലെ യാ​ത്ര​ക്കാ​ർ ത​മ്മി​ലെ അ​ക​ലം എ​ന്നി​വ​യെ​ല്ലാം പാ​ലി​ച്ച് ചെ​ന്നൈ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​രോ ജി​ല്ല​ക്കാ​ർ​ക്കും പ്ര​ത്യേ​കം ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി ബ​സ് സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ കൈ​മാ​റും. വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് എ​ത്തി​യ​വ​രി​ലു​ണ്ട്. വൈ​കി​ട്ട് അ​ഞ്ചി​ന് ചെ​ന്നൈ​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് രാ​വി​ലെ ആ​റോ​ടെ വാ​ള​യാ​റി​ലെ​ത്തി. പ​തി​വ് തി​ര​ക്ക് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും വേ​ഗ​ത്തി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള​വ പൂ​ർ​ത്തി​യാ​യി. ഇ​തോ​ടെ പ്ര​തീ​ക്ഷി​ച്ച​തി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പേ ബ​സ് മ​ല​പ്പു​റ​ത്തെ​ത്തി. വാ​ള​യാ​റി​ലും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും ഒ​രാ​ളും നി​ല​ന്പൂ​രി​ൽ ര​ണ്ടു​പേ​രും മ​ഞ്ചേ​രി​യി​ൽ മൂ​ന്നു​പേ​രും ഇ​റ​ങ്ങി. 15 പേ​രു​മാ​യി മ​ല​പ്പു​റം ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​ത്.
ബ​ന്ധു​ക്ക​ളെ സ​മ​യ​ക്ര​മം അ​റി​യി​ക്കു​ന്ന​തി​ലും ഇ​വ​ർ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​ലും വ​ന്ന പി​ഴ​വാ​ണ് ആ​ശ​ങ്ക​ക​ൾ​ക്കി​ട​യാ​ക്കി​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്നാ​ണെ​ന്ന് അ​റി​യി​ക്കാ​തെ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച​വ​രും ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​വ​രും വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ല. നേ​ര​ത്തെ ത​ന്നെ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ആ​രോ​ഗ്യ വ​കു​പ്പു​ക​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ വി​ളി​ച്ച് യാ​ത്രാ​വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. തുടരർന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ളേ​കി. ഇവരെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.