വ്യാ​പാ​രി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Tuesday, May 19, 2020 11:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ അ​നു​വ​ദി​ക്കു​ക, വാ​യ്പ​ക്കു​ള്ള മൊ​റ​ട്ടോ​റി​യം ഒ​രു വ​ർ​ഷ​മാ​ക്കു​ക, ഈ ​കാ​ല​യ​ള​വി​ൽ പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ർ​​പ്പ​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി 2020 ഡി​സം​ബ​ർ 31വ​രെ നീ​ട്ടു​ക, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു പ​തി​നാ​യി​ര രൂ​പ ഗ്രാ​ൻ​ഡ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യാ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു ല​ക്ഷം ക​ത്തു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു അ​യ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തു​ക​ള​യ​ച്ചു.
യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ മ​ല​ബാ​ർ, സെ​ക്ര​ട്ട​റി ഖാ​ജ മു​ഹ്യു​ദീ​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ഹാ​രീ​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഇ​ബ്രാ​ഹിം കാ​രാ​യി​ൽ, ബി​ന്ദു അ​മ്മ മെ​ഡി​ക്ക​ൽ​സ് തു​ട​ങ്ങി​യ​വ​വ​ർ പ​ങ്കെ​ടു​ത്തു.