കി​റ്റ് വി​ത​ര​ണം
Tuesday, May 19, 2020 11:13 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മേ​ക്കൊ​ര​വ​യി​ൽ മു​സ്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ്, കെഎം​സി​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടു​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് മ​ച്ചി​ങ്ങ​ൽ കു​ഞ്ഞു വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​സി​സി​കെഎം​സി​സി സെ​ക്ര​ട്ട​റി സ​ബാ​ഹ് കി​റ്റ് ഏ​റ്റു​വാ​ങ്ങി. വാ​ർ​ഡ് മെ​ന്പ​ർ ജ​സീ​ന, ഷ​രീ​ഫ് പ​ട്ടാ​ക്ക​ൽ, കെ.​ഷാ​ജി, സ​ക്കീ​ർ, ഷി​ഹാ​ബ് സൈ​നി, ക​രിം മാ​സ്റ്റ​ർ, അ​ബ്ദു​സ​ലാം, എം.​എ മു​ജീ​ബ്, ഹാ​ജി മു​ഹ​മ്മ​ദ്, ഉ​മ്മ​ർ പാ​ല​ശ്ശേ​രി, പി.​പി.സു​ലൈ​മാ​ൻ, കെ.​മു​സ​ഫ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

21 പു​തി​യ കേ​സു​ക​ൾ

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ പോ​ലീ​സ് 21 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 21 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു.
നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,225 ആ​യി. 5,207 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.