നി​ല​ന്പൂ​രി​ൽ നി​ന്ന് ഒ​ൻ​പ​ത് കെ​എസ്ആ​ർ​ടി​സി ബസുകള്‌ ഇ​ന്ന് ഓ​ടി​ത്തു​ട​ങ്ങും
Tuesday, May 19, 2020 11:13 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ഒ​ൻ​പ​ത് ബ​സു​ക​ൾ ഇന്നു ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ (എ​ടി​ഒ) വി.​എ​സ്.​സു​രേ​ഷ് അ​റി​യി​ച്ചു. മൂ​ന്ന് ബ​സു​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും ആ​റു ബ​സു​ക​ൾ കൊ​ണ്ടോ​ട്ടി​യി​ലേ​ക്കു​മാ​ണ് ഓ​ടു​ക. നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വ​ഴി​ക്ക​ട​വി​ലെ​ത്തി അ​വി​ടെ നി​ന്ന് രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ട്ടി​നും ഒ​ൻ​പ​തി​നും ഓ​രോ ബ​സു​ക​ൾ കൂ​ടി ഓ​ടും. നി​ല​ന്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വ​ഴി​ക്ക​ട​വി​ലെ​ത്തി രാ​വി​ലെ ഏ​ഴി​ന് വ​ഴി​ക്ക​ട​വി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി​യി​ലേ​ക്കു​ള്ള ആ​ദ്യ ബ​സും പു​റ​പ്പെ​ടും. തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ലാ​യി​രി​ക്കും അ​ടു​ത്ത ബ​സു​ക​ൾ പു​റ​പ്പെ​ടു​ക. ബ​സു​ക​ൾ തി​രി​ച്ചെ​ത്തു​ന്ന മു​റ​ക്ക് അ​ടു​ത്ത ട്രി​പ്പ് ആ​ലോ​ചി​ക്കും.
ജി​ല്ല​ക്ക​ക​ത്ത് നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ലാ​ണ് ബ​സു​ക​ൾ​ക്ക് ഓ​ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​കു​തി സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ആ​ളേ ക​യ​റ്റാ​ൻ അ​നു​മ​തി. നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ല. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​പ്പോ​ൾ ബ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ല. നി​ല​വി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും മ​റ്റും നോ​ക്കി​യാ​യി​രി​ക്കും കൂ​ടു​ത​ൽ ബ​സു​ക​ൾ കെഎ​സ്ആ​ർ​ടി​സി ഓ​ടി​ക്കു​ക.