പ്ര​ള​യ മാ​ലി​ന്യ നിർമാര്‌ജന പദ്ധതി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി സി​പി​എം
Tuesday, May 19, 2020 11:13 PM IST
എ​ട​ക്ക​ര: ചാ​ലി​യാ​ർ പു​ഴ​യി​ൽ പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി സി​പി​എം എ​ട​ക്ക​ര ഏ​രി​യാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ. 2019 ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ ചാ​ലി​യാ​ർ പു​ഴ​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ 2019 ഡി​സം​ബ​ർ 21ന് ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ പു​ഴ​യി​ലെ പ്ര​ള​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ 2020 ഫെ​ബ്രു​വ​രി 25ന് ​ജി​ല്ലാ ക​ള​ക്ട​റും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് 2ന് ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യി​ലെ പ്ര​ള​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചി​രു​ന്നു. എ​ക്ക​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും, അ​ത​ത് പ​ഞ്ചാ​യ​ത്ത് ചി​ല​വ് വ​ഹി​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രൊ​ജ​ക്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച് പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ട്ടി​കൊ​ണ്ട് പോ​കു​ക​യാ​ണ് ചെ​യ്ത​ത്. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ൾ ചി​ല​വ് വ​ഹി​ച്ചും, മു​ൻ​കൈ​യെ​ടു​ത്തും ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി​യാ​ണ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ത​ട​സ​പ്പെ​ടു​ത്തി​യ​ത്. പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ പു​ഴ​യി​ലെ എ​ക്ക​ൽ, മ​ണ​ൽ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​നം ല​ഭി​ക്കു​ന്ന​തും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
കാ​ല​വ​ർ​ഷം വ​രാ​നി​രി​ക്കെ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ചാ​ലി​യാ​ർ പു​ഴ​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലും ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ട്ടി​കൊ​ണ്ട് പോ​യി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ലെ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണി​ത്. ഇ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് പ്ര​ള​യ മാ​ലി​ന്യം നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഏ​രി​യാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ, പി.​ഷെ​ഹീ​ർ, എം.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ, പി.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.