പൊ​തു​പ​രീ​ക്ഷ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ
Tuesday, May 19, 2020 11:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്ക് എ​ത്തേ​ണ്ട ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന 288 വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന 1264 വി​ദ്യാ​ർ​ഥി​ക​ളും ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന 190 വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന 523 വി​ദ്യാ​ർ​ഥി​ക​ളും വി​എ​ച്ച്എ​സ്‌​സി​യി​ൽ 117 വി​ദ്യാ​ഥി​ക​ളു​മ​ട​ക്കം ആ​കെ 2382 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​വ​രി​ൽ 60ശ​ത​മാ​നം പേ​രും മൂ​ന്നു കി​ലോ​മീ​റ്റ​ർ മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ച്ച് പ​രീ​ക്ഷ​ക്കെ​ത്തേ​ണ്ട​വ​രാ​ണ്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യെ​ങ്കി​ലും ബ​സു​ട​മ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.
പ​രീ​ക്ഷ​ക്കെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. അ​വ​ർ​ക്ക് സ​മാ​ശ്വാ​സം പ​ക​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​ദ്യാ​ല​യ മേ​ധാ​വി​ക​ൾ ത​യാ​റാ​ക്കു​ന്ന പ​രീ​ക്ഷ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റി​ന് അ​നു​സൃ​ത​മാ​യ വാ​ഹ​നം ന​ഗ​ര​സ​ഭ ഏ​ർ​പ്പാ​ടാ​ക്കും. ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തി​ലു​മാ​യി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും പി​ക്കി​ങ്ങ് പോ​യി​ന്‍റു​ക​ൾ, വെ​ള്ളി​യാ​ഴ്ച​ക്ക​കം നി​ശ്ച​യി​ക്കും.​
നി​ശ്ച​യി​ക്കു​ന്ന ഓ​രോ ഭാ​ഗ​ത്തും ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ഈ ​പോ​യി​ന്‍റും വാ​ഹ​ന​മെ​ത്തു​ന്ന സ​മ​യ​ക്ര​മ​വും അ​റി​യി​ക്കും.​ഏ​റ്റ​വും സ​മീ​പ​ത്തു​ള്ള പോ​യി​ന്‍റി​ലെ​ത്തി ന​ഗ​ര​സ​ഭ നി​ശ്ച​യി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ ക​യ​റി സ്കൂ​ളി​ലെ​ത്താം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​തേ വാ​ഹ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കും.​സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.​
ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സ്കൂളു​ക​ളി​ലെ 14 സ്കൂൾ ബ​സു​ട​മ​ക​ൾ​ക്ക് പു​റ​മെ സ്വ​കാ​ര്യ വാ​ഹ​ന​ങ​ളും ഇ​തി​നാ​യി ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കും. 26 മു​ത​ൽ 30 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. എ​ല്ലാ ആ​രോ​ഗ്യ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നു​ള്ള എ​ല്ലാ വി​ധ സം​വി​ധാ​ന​ങ്ങ​ളും ന​ഗ​ര​സ​ഭ ഒ​രു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​റി​യി​ച്ചു.